പാലക്കാട് രണ്ട് പൊലീസുകാരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് : മുട്ടിക്കുളങ്ങരയിൽ രണ്ട് പോലീസുകരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. മുട്ടികുളങ്ങര പോലീസ് ക്യാമ്പിലെ പോലീസുകാരായ മോഹൻദാസ്,അശോകൻ എന്നിവരെയാണ് പോലീസ് ക്യാമ്പിന് പുറകുവശത്തുള്ള വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാതായിരുന്നു. പൊള്ളലേറ്റ നിലയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച രാത്രി ഇരുവരെയും കാണാത്തതിനെ തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വ്യാഴാഴ്ച രവിലെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഷോക്കേറ്റ് മരിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ കണ്ടെത്തിയ വയലിൽ ഫോറൻസിക് വിദഗ്ദർ എത്തി പരിശോധന നടത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അതേസമയം വയലിൽ ഷോക്ക് ഏൽക്കാനുള്ള സാധ്യത ഇല്ലെന്ന് നാട്ടുകാർ പറയുന്നു.