പ്ലസ്‌ടു വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : പതിനെട്ടുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ സ്വദേശി വിജയൻ,സിന്ധു ദമ്പതികളുടെ മകൾ അനന്യയെയാണ് കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം നടന്നത്.

പെൺകുട്ടിയുടെ കിടപ്പ് മുറിയിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടുകാർ വാതിലിൽ മുട്ടി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. പിന്നീട് അയൽവാസികൾ ഉൾപ്പടെയുള്ളവരെത്തി വാതിൽ ചവിട്ടി തുറന്ന് അകത്ത് കടന്നപ്പോഴാണ് ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ അനന്യയെ കണ്ടെത്തിയത്.

കഴുത്തിലെ കുരുക്ക് എടുത്ത് ഉടൻ തന്നെ അനന്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനന്യ നേരത്തെയും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളതായി പോലീസ് പറയുന്നു. ഭരതന്നൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യർത്ഥിനിയായ അനന്യ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.