വെള്ളമാണെന്ന് കരുതി കീടനാശിനി കുടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയുള്ളതായി സംശയം

കോട്ടയം : വെള്ളമാണെന്ന് കരുതി കീടനാശിനി കുടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയുള്ളതായി സംശയം. മുണ്ടക്കയം പാലൂർക്കാവ് സ്വദേശി ബൈജു (50) മരിച്ച സംഭവം ദുരൂഹമാണോ എന്ന് പോലീസ് അന്വേഷിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് ബൈജു കീടനാശിനി കുടിച്ച് മരണപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം വാഹനത്തിൽ സഞ്ചരിക്കുന്നതിനിടയിലാണ് വെള്ളമാണെന്ന് കരുതി ബൈജു കീടനാശിനി കുടിച്ചത്.

കീടനാശിനി കുടിച്ച് അവശനിലയിലായ ബൈജുവിനെ സുഹൃത്തുക്കൾ ചേർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. അതേസമയം വെള്ളമാണെന്ന് കരുതി കീടനാശിനി കുടിച്ചെന്ന സുഹൃത്തുക്കളുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. ബൈജുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.

മുണ്ടക്കയം സിഐ ഷൈൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബൈജുവിന്റെ വീട്ടുകാരിൽ നിന്നും മൊഴി എടുത്തതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളെന്ന് പോലീസ് അറിയിച്ചു.