വിദ്വേഷ മുദ്രവാക്യം വിളിച്ചത് സ്വന്തം ഇഷ്ടപ്രകാരം, അർത്ഥം അറിയില്ലെന്നും, തെറ്റാണെന്ന് തോന്നുന്നില്ലെന്നും കുട്ടി

കൊച്ചി : പോപുലർഫ്രണ്ട്‌ റാലിക്കിടയിൽ മത വിദ്വേഷ മുദ്രാവാക്യം വിളിച്ചത് സ്വന്തം ഇഷ്ടപ്രകരമാണെന്ന് വെളിപ്പെടുത്തി മുദ്രാവാക്യം വിളിച്ച കുട്ടി രംഗത്ത്. നേരത്തെ പൗരത്വ നിയമത്തിനെതിരെ സംഘടിപ്പിച്ച സമരങ്ങളിൽ വിളിച്ച മുദ്രാവാക്യം ഓർത്തെടുത്താണ് വിളിച്ചതെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

മുദ്രാവാക്യം വിളിച്ചത് അർത്ഥം അറിയാതെയാണെന്നും. എന്നാൽ വിളിച്ചത് തെറ്റാണെന്ന് തോന്നുന്നില്ലെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ആരെങ്കിലും പറഞ്ഞ് വിളിപ്പിച്ചതാണോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സ്വന്തം ഇഷ്ടപ്രകാരമാണ് വിളിച്ചതെന്നാണ് കുട്ടി മറുപടി നൽകിയത്.

മത വിദ്വേഷ മുദ്രാവാക്യം വിവാദമായതോടെ ഒളിവിൽ പോയ കുട്ടിയും കുടുംബവും ഇന്ന് രാവിലെയോടെ പള്ളുരുത്തിയിലെ വടക വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. അതേസമയം ഒളിവിൽ പോയതല്ലെന്നും ടൂർ പോയതാണെന്നുമാണ് കുട്ടിയുടെ പിതാവ് അസ്‌കർ പറയുന്നത്.