പയ്യോളിയിൽ ബിഎഡ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : പയ്യോളിയിൽ ബിഎഡ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് സ്വദേശി രാജന്റെ മകൾ അഭിരാമി (23) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് അഭിരാമിയെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ ഗവണ്മെന്റ് കോളേജിലെ ബിഎഡ് വിദ്യാർത്ഥിനിയാണ് അഭിരാമി.

ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായി വിളിച്ചപ്പോൾ പിന്നെ കഴിക്കാം എന്ന് പറഞ്ഞ് മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് അമ്മ വിളിച്ചിട്ടും അനക്കമൊന്നും കേൾക്കാത്തതിനെ തുടർന്ന് അയൽക്കാരെ വിവരമറിയിക്കുകയും അയൽക്കാരെത്തി വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് അഭിരാമിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ അഭിരാമിയെ കൊയിലാണ്ടി ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഭിരാമിയുടെ മുറിയിൽ നിന്നും പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമല്ല.