എസ്‌ഡിപിഐ യുടെ പരാതിയിൽ ദുർഗാവാഹിനി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം : എസ്‌ഡിപിഐ യുടെ പരാതിയിൽ ദുർഗാവാഹിനി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്. വിഎച്ച്പി പഠനശിബിരത്തിന്റെ ഭാഗമായി വിഎച്ച്പിയുടെ വനിതാ വിഭാഗമായ ദുർഗാവാഹിനി പ്രവർത്തകർ റാലി നടത്തിയിരുന്നു. കൈയ്യിൽ വാളേന്തിയാണ് റാലി നടത്തിയത്. സമുദായങ്ങൾക്കിടയിൽ മതസപർദ്ദ വളർത്താൻ ശ്രമിച്ചു എന്നാരോപിച്ചാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

നെയ്യാറ്റിൻകര സരസ്വതി വിദ്യാലയത്തിൽ വിഎച്ച്പി സംഘടിപ്പിച്ച പഠനശിബിരത്തിന്റെ ഭാഗമായാണ് പെൺകുട്ടികൾ ആയുധമേന്തി പ്രകടനം നടത്തിയത്. പോപുലർഫ്രണ്ട്‌ നടത്തിയ റാലിയിൽ മത വിദ്വേഷ മുദ്രവാക്യം വിളിച്ചതിനെതിരെ പോലീസ് കേസടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതിന് പിന്നാലെ ദുർഗാവാഹിനിയുടെ റാലിക്കെതിരെ എസ്ഡിപിഐ പോലീസിൽ പരാതി നൽകുകയായിരുന്നു.