പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ കൈവശപ്പെടുത്തി പീഡനത്തിന് ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

നിലമ്പൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ കൈവശപ്പെടുത്തി പീഡനത്തിന് ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാക്കൂർ പാവണ്ടൂർ സ്വദേശി മുഹമ്മദ് സാദിഖ് (19) ആണ് അറസ്റ്റിലായത്. ചൈൽഡ് ലൈനിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

സമൂഹമാധ്യമം വഴിയാണ് പെൺകുട്ടിയുമായി പ്രതി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കുകയും ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ കൈയിൽ നിന്നും സ്വർണഭാരണങ്ങൾ തട്ടിയെടുത്തതായും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.