ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് വിളിച്ച് വരുത്തി മുഖ്യമന്ത്രിക്കെതിരേ വെളിപ്പെടുത്തൽ നടത്താൻ പിസി ജോർജ്ജ് സമ്മർദ്ദം ചെലുത്തി ; സരിത നായർ

തിരുവനന്തപുരം : ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് വിളിച്ച് വരുത്തി മുഖ്യമന്ത്രി പിണറായി വിജയനെതിരെ വെളിപ്പെടുത്തൽ നടത്താൻ പിസി ജോർജ് സമ്മർദ്ദം ചെലുത്തിയെന്ന് സരിതയുടെ മൊഴി. സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസിലാണ് പോലീസ് സരിതയുടെ മൊഴി രേഖപ്പെടുത്തിയത്.

ക്രൈം നന്ദകുമാറും,സ്വപ്ന സുരേഷും,പിസി ജോർജ്ജും എറണാകുളത്ത് കൂടിക്കാഴ്ച നടത്തിയതായും സരിത പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് സരിത പ്രത്യേക അന്വേഷണ സംഘ ഉദ്യോഗസ്ഥൻ എസ്പി മധുസൂദനന് മുൻപിൽ മൊഴി രേഖപ്പെടുത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒന്നിച്ച് പ്രവർത്തിക്കാൻ പിസി ജോർജ് ആവിശ്യപ്പെട്ടിരുന്നതായും എന്നാൽ സ്വപനയെ ജയിലിൽ വെച്ച് അറിയുന്നതിനാലും സ്വപ്നയുടെ കൈയ്യിൽ തെളിവുകൾ ഇല്ലാത്തതിനാലും കൂട്ട് നിന്നില്ലെന്നും സരിത പറയുന്നു. സ്വപ്നയ്ക്ക് നിയമ സഹായം നൽകുന്നത് പിസി ജോർജ്ജ് ആണെന്നും ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സരിത നായർ നൽകിയ മൊഴിയിൽ പറയുന്നു.