മത പഠനത്തിനെത്തിയ പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ

കാസർഗോഡ് : ആദൂരിൽ പതിമൂന്ന് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക ബണ്ട്വൾ സ്വാദേശിയായ സുബൈദാർ ദാരിമിയാണ് കാസർഗോഡ് ആദൂർ പോലീസിന്റെ പിടിയിലായത്. പോക്സോ വകുപ്പുകൾ ചേർത്താണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

പീഡനത്തിന് ഇരയായ കുട്ടി ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. നേരത്തെ അധ്യാപകനായി ജോലി ചെയ്തിരുന്ന മദ്രസയിലെ കുട്ടിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. മൂന്ന് മാസത്തോളം കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതിയിൽ പറയുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.