മുറിയുടെ വിജാഗിരി ഇളക്കി മാറ്റി, യുവതി ഉറങ്ങിയതിന് പിന്നാലെ മുറിയിൽ കടന്നു, പൂവാറിലെ റിസോർട്ടിൽ യുവതിയെ പീഡിപ്പിച്ച പ്രതികൾ കുറ്റക്കാരാണെന്ന് കോടതി

നെയ്യാറ്റിൻകര : പൂവാറിലെ റിസോർട്ടിൽ താമസക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. റിസോർട്ട് ജീവനക്കാരായ അസം സ്വദേശി ലോക്കിനാഥ് (29), പ്രസോനാഗം (31) എന്നിവരെയാണ് നെയ്യാറ്റിൻകര ഫാസ്റ്റ് ട്രാക്ക് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ബംഗ്ലൂർ സ്വാദേശിനിയായ യുവതി കമ്പനിയുടെ ആവിശ്യത്തിനായാണ് പൂവാറിലെ റിസോർട്ടിലെത്തിയത്. ബാംഗളൂരിൽ നിന്നുള്ള സംഘത്തിനൊപ്പമെത്തിയ ഉദ്ധ്യോഗസ്ഥയായ യുവതി താമസിച്ചിരുന്ന മുറിയുടെ കതകിന്റെ വിജാഗിരി പ്രതികൾ ഇളക്കി മാറ്റുകയും യുവതി ഉറങ്ങി കിടക്കുന്ന സമയത്ത് മുറി തുറന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു.

ബലാത്സംഘത്തിനിടയിൽ ഒന്നാം പ്രതിയുടെ കയ്യിൽ കെട്ടിയിരുന്ന ചെയിൻ പൊട്ടി ബെഡിൽ വീഴുകയും പോലീസ് പിന്നീട് ചെയിൻ കണ്ടെത്തുകയുമായിരുന്നു. ഈ ചെയിനാണ് കേസിൽ നിർണായക തെളിവായി മാറിയത്. റിസോർട്ടിലെ സിസിടിവി ക്യമാറയിലെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ചെയിൻ ലോക്നാഥിന്റെയാണെന്ന് പോലീസ് കണ്ടെത്തിയത്. തുടർന്ന് ലോക്നാഥിനെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.അതേസമയം പ്രതികൾക്കയി ജാമ്യം നിൽക്കാൻ ആരും എത്താത്തതിനാൽ ഇരുവർക്കും ജാമ്യം ലഭിച്ചിരുന്നില്ല.