വീമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ; സംസ്ഥാനത്ത് പരക്കെ ഡിവൈഎഫ്ഐ ആക്രമണം

തിരുവനന്തപുരം : പ്രതിഷേധം ഭയന്ന് വീമാനത്തിൽ യാത്ര ചെയ്ത മുഖ്യമന്ത്രിക്കെതിരെ വീമാനത്തിനുള്ളിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മുദ്രവാക്യം വിളിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥനത്ത് ഡിവൈഎഫ്ഐ അക്രമം അഴിച്ച് വിട്ടു. പ്രതിഷേധത്തിന്റെ മറവിൽ കെപിസിസി ആസ്ഥനത്തിന് നേരെ ആക്രമണം നടത്തി.

ഡിവൈഎഫ്ഐ തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിൽ കോൺഗ്രസ്സ് സ്ഥാപിച്ച കൊടി തോരണങ്ങളും ഫ്ളക്സുകളും നശിപ്പിച്ച. കോൺഗ്രസ്സ് നടത്തുന്നത് തിരുവിട്ട കളിയാണെന്നും മുഖ്യമന്ത്രിയെ വീമാനത്തിൽ കയ്യേറ്റം ചെയ്തവർ കരുതിയിരിക്കണമെന്നും ജില്ല സെക്രട്ടറി ഷിജു ഖാൻ മുന്നറിയിപ്പ് നൽകി. കൂടതെ പ്രതിപക്ഷ നേതാവ് വിഡി സതീശനും, കെ സുധാകരനും വീട്ടിൽ നിന്നും ഇറങ്ങാൻ പ്രയാസപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കസർഗോഡ് നീലേശ്വരത്തെ കോൺഗ്രസ്സ് ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ച് തകർത്തു. മുഖ്യമന്ത്രിയെ വീമാനത്തിൽ കയ്യേറ്റം ചെയ്തെന്നാരോപിച്ച് നടത്തിയ പ്രതിഷേധത്തിനിടെയാണ് കോൺഗ്രസ് ഓഫീസിൽ കയറി ആക്രമണം നടത്തിയത്. പത്തനംതിട്ടയിലും, കണ്ണൂർ ഇരിട്ടിയിലും സംഘർഷമുണ്ടായി.