മുഖ്യമന്ത്രയും കുടുംബവുമായി താൻ ചർച്ച നടത്തിയിട്ടുണ്ട്, മുഖ്യമന്ത്രി അത് മറന്നെങ്കിലും ഓർമിപ്പിച്ചു കൊടുക്കാം ; സ്വപ്ന സുരേഷ്

തിരുവനന്തപുരം : മുഖ്യമന്ത്രിയും കുടുംബവുമായി താൻ ക്ലിഫ് ഹൗസിൽ വെച്ച് ഒരുപാട് ചർച്ചകൾ നടത്തിയിട്ടുള്ളതായി സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ചർച്ചകൾ നടത്തുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തിട്ടുണ്ട്. താനുമായി നടത്തിയ ചർച്ചകൾ മുഖ്യമന്ത്രി മറന്ന് പോയെങ്കിൽ താൻ അത് ഓർമിപ്പിക്കാമെന്നും സ്വപ്ന സുരേഷ് മുന്നറിയിപ്പ് നൽകി.

കോടതിയിൽ നൽകിയ 164 മൊഴിയിൽ താൻ ഉറച്ച് നിൽക്കുകയായാണെന്നും. താൻ ജയിലിൽ കിടന്നപ്പോൾ വിവാദ വനിതയായ തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു. മുഖ്യമന്ത്രിയും ഭാര്യയും മകനും ഉൾപ്പടെയുള്ളവരോടൊപ്പം ഒരുമിച്ചിരുന്ന് ചർച്ച നടത്തിയിട്ടുണ്ടെന്നും ഒരുപാട് വിഷയങ്ങളിൽ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

തന്നെ അറിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി താനുമായി നടത്തിയ ചർച്ചകൾ മറന്ന് പോയിട്ടുണ്ടെങ്കിൽ അത് താൻ ഓർമിപ്പിച്ച് കൊടുക്കാമെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. തനിക്കെതിരെ കേരളത്തിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിൽ കേസ് എടുത്താലും 164 പ്രകാരം നൽകിയ രഹസ്യ മൊഴിയിൽ ഉറച്ച് നിൽക്കുമെന്നും സ്വപ്‍ന സുരേഷ് വ്യക്തമാക്കി. രഹസ്യ മൊഴിയിൽ നിന്ന് പിന്മാറണമെങ്കിൽ തന്നെ കൊല്ലണമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.