ഭാര്യ അറിയാതെ കാമുകിയെ വിവാഹം ചെയ്ത ഭർത്താവിനെയും കാമുകിയേയും നഗ്ന്നരായി നടത്തിച്ചു

റായ്പൂർ : ഭാര്യ അറിയാതെ കാമുകിയെ വിവാഹം ചെയ്ത ഭർത്താവിനെയും കാമുകിയേയും നഗ്ന്നരായി നടത്തിച്ചു. ഭാര്യയും ബന്ധുക്കളും ചേർന്നാണ് യുവതിയെയും യുവാവിനെയും നഗ്നരായി നടത്തിച്ചത്. ചത്തീസ്ഗഢ്‌ ലെ കൊണ്ടഗാവ് ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തിൽ യുവാവിന്റെ ഭാര്യ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വിവാഹിതനായ യുവാവ് ഭാര്യ അറിയാതെയാണ് കാമുകിയെ വിവാഹം കഴിച്ചത്. കാമുകിയെ വിവാഹം കഴിച്ച് മറ്റൊരു വീട്ടിൽ ഒളിച്ച് താമസിക്കുന്നതിനിടെയാണ് ഭാര്യയും ബന്ധുക്കളുമെത്തി യുവാവിനെയും യുവതിയെയും ഗ്രമത്തിലൂടെ നഗ്നരായി നടത്തിയത്.

വിവരമറിഞ്ഞ് ഭാര്യ വീടിന് മുന്നിൽ എത്തിയപ്പോൾ യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമം നടത്തി. എന്നാൽ ഭാര്യയുടെ ബന്ധുക്കൾ ചേർന്ന് യുവാവിനെ പിടികൂടുകയായിരുന്നു. തുടർന്ന് യുവതിയുടെയും യുവാവിന്റെയും വസ്ത്രങ്ങൾ ബലമായി ഊരിയെടുത്ത് നടത്തിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.