മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്‌ബുക്കിൽ കമന്റിട്ട വനംവകുപ്പ് വാച്ചറെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്‌ബുക്കിൽ കമന്റിട്ട വനംവകുപ്പ് വാച്ചറെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ആദിവാസി യുവാവും വള്ളക്കടവ് റേഞ്ചിൽ വാച്ചറായി ജോലി ചെയ്യുകയുമായിരുന്ന ആർ സുരേഷിനെയാണ് ഫേസ്‌ബുക്ക് കമന്റിന്റെ പേരിൽ സസ്‌പെൻഡ് ചെയ്തത്.

മട്ടന്നൂരിൽ പ്രതിഷേധത്തിന്റെ പേരിൽ അധ്യാപകനെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്ത ഫേസ്‌ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രിക്കെതിരെ സുരേഷ് കമന്റ് ഇട്ടിരുന്നു. തുടർന്ന് സുരേഷിനെ വള്ളക്കടവിലുള്ള റേഞ്ച് ഓഫീസിൽ വിളിച്ച് വരുത്തി വിശദീകരണം തേടിയതിന് ശേഷം ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയായിരുന്നു.