വീട്ടിൽ ട്യൂഷന് വന്ന പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ ഹയർസെക്കണ്ടറി സ്‌കൂൾ അധ്യാപകനെ ഏഴ് വർഷം തടവിന് ശിക്ഷിച്ച് കോടതി

കണ്ണൂർ : തളിപ്പറമ്പിൽ വീട്ടിൽ ട്യൂഷന് വന്ന പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ ഹയർസെക്കണ്ടറി സ്‌കൂൾ അധ്യാപകനെ ഏഴ് വർഷം തടവിന് ശിക്ഷിച്ച് കോടതി
. തളിപ്പറമ്പ് ചിറവക്ക് രാജരാജേശ്വരി ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന കെപിവി സതീഷ് കുമാർ (60) നെയാണ് കോടതി ശിക്ഷിച്ചത്. ഏഴ് വർഷം തടവിന് പുറമെ ഇരുപതിനായിരം രൂപ പിഴയടക്കാനും തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ഉത്തരവിട്ടു.

ഹയർസെക്കണ്ടറി സ്‌കൂൾ പ്രധാനാധ്യാപകനായ സതീഷ് കുമാർ തന്റെ വീട്ടിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് റ്യുഷൻ എടുത്തിരുന്നു. 2017 ഓഗസ്റ്റ് ഇരുപത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷൻ കഴിഞ്ഞ് വിദ്യാർത്ഥികൾ വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ പ്രതി പെൺകുട്ടിയെ തടഞ്ഞ് നിർത്തിയ ശേഷം വസ്ത്രത്തിനുള്ളിലൂടെ കൈ കടത്തി സ്വകാര്യ ഭാഗങ്ങളിൽ സപർശിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി നടന്ന കാര്യങ്ങൾ തുറന്ന് പറഞ്ഞത്. വീട്ടുകാർ പോലീസിൽ നൽകിയ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്യുകായായിരുന്നു.