വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ പതിനാറുകാരി നാല് മാസം ഗർഭിണി ; സംഭവത്തിൽ യുവാവ് അറസ്റ്റിൽ

കാസർഗോഡ് : പതിനാറുകാരിയെ പ്രണയം നടിച്ച് ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നീരോലിപ്പാറ സ്വദേശി മധുവാണ് അറസ്റ്റിലായത്. പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ ആദൂർ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതി അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടി ആശുപത്രിയിലെത്തി ചികിത്സ തേടിയപ്പോഴാണ് നാല് മാസം ഗർഭിണിയാണെന്ന വിവരം വീട്ടുകാരറിയുന്നത്. തുടർന്ന് പെൺകുട്ടിയോട് കര്യങ്ങൾ അന്വേഷിച്ചപ്പോഴായാണ് പീഡന വിവരം പുറത്തായത്.

ആശുപത്രി അധികൃതർ സംഭവം പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി വീട്ടുകാരിൽ നിന്നും പരാതി എഴുതി വാങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആദൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ കുറ്റം ചുമത്തിയാണ് മധുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.