കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം. തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് നടന്ന മാർച്ചിൽ മുന്നൂറോളം പേർ പങ്കെടുത്തു

തിരുവനന്തപുരം ; കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം. തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് നടന്ന മാർച്ചിൽ മുന്നൂറോളം പേർ പങ്കെടുത്തു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കനും തീരുമാനിച്ചതായാണ് വിവരം.

രാജ്യത്ത് അഗ്നിപഥ് നെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയിൽ കേരളത്തിലും പ്രതിഷേധം പടരുകയാണ്. എന്നാൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത് ആരാണെന്ന് വ്യക്തമല്ല. പ്രതിഷേധങ്ങളെ തുടർന്ന് കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകൾ റെയിൽവേ റദ്ധാക്കി.

അഗ്നിപഥ് നെതിരെയുള്ള പ്രതിഷേധങ്ങൾക്കിടയിൽ രാജ്യത്ത് പന്ത്രണ്ടോളം ട്രെയിനുകൾ കലാപകാരികൾ തീവെച്ച് നശിപ്പിച്ചു. അക്രമന്നത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ഇരുനൂറോളം ട്രെയിനുകൾ സർവീസ് നിർത്തിവെച്ചിരിക്കുകയാണ്. അക്രമങ്ങളിൽ പെട്ട് രണ്ട് പേരുടെ ജീവൻ നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. അതേസമയം പ്രതിഷധത്തിനിടെ പൊതുമുതൽ നശിപ്പിക്കുന്നവരുടെ സ്വത്തുക്കൾ കണ്ട് കെട്ടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്.