സപനയുടെ രഹസ്യ മൊഴി തരില്ലെന്ന് കോടതി, തരില്ലെങ്കിൽ ഒന്ന് കാണിക്കുകയെങ്കിലും ചെയ്യണമെന്ന് സരിത

എറണാകുളം : സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ നൽകിയ രഹസ്യ മൊഴി ആവിശ്യപ്പെട്ട് സരിത എസ് നായർ നൽകിയ ഹർജി കോടതി തള്ളി. അന്വേഷണ ഏജൻസിക്ക് മാത്രമേ രഹസ്യ മൊഴിയുടെ പകർപ്പ് നൽകാൻ സാധിക്കു എന്ന് പറഞ്ഞാണ് എറണാകുളം പ്രിൻസിപ്പിൽ സെഷൻസ് കോടതി സരിതയുടെ ഹർജി തള്ളിയത്.

അതേസമയം സ്വപ്നയുടെ രഹസ്യമൊഴിക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നും സരിത നായർ അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്നത് വരെ സ്വപ്നയുടെ രഹസ്യമൊഴി നൽകാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കോടതിയോട് തരില്ലെങ്കിൽ ഒന്ന് കാണിക്കുകയെങ്കിലും വേണമെന്ന് ആവശ്യപ്പെട്ട സരിതയെ രൂക്ഷമായ ഭാഷയിൽ കോടതി വിമർശിച്ചു.

സ്വപ്നയുടെ രഹസ്യ മൊഴി ആവിശ്യപ്പെട്ട് നേരത്തെ ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്നും കോടതി ഇതേ കാര്യം തന്നെയാണ് ബോധിപ്പിച്ചതെന്നും കോടതി സരിതയെ ഓർമിപ്പിച്ചു. അന്വേഷണം പുരോഗമിക്കുന്ന അവസരത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് അല്ലാതെ മറ്റാർക്കും രഹസ്യമൊഴി നൽകാൻ പറ്റില്ലെന്ന് കോടതി ആവർത്തിച്ച് പറഞ്ഞു.