വിഴിഞ്ഞത്ത് ബൈക്ക് റൈസിനിടെ ബൈക്കുകൾ കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

തിരുവനന്തപുരം : വിഴിഞ്ഞത്ത് ബൈക്ക് റൈസിനിടെ ബൈക്കുകൾ കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചൊവ്വര സ്വദേശി ശരത്. വട്ടിയൂർക്കാവ് സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം മൂക്കോലം മേഘലകളിൽ സ്ഥിരമായി ബൈക്ക് റൈസ് നടക്കുന്നതായാണ് വിവരം.

ബൈക്ക് റൈസ് നടക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു റേസിംഗ് ബൈക്കിൽ ഇടിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. അപകടത്തിൽപെട്ട യുവാക്കളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പോലീസ് കേസെടുത്തതായാണ് വിവരം. ബൈക്ക് റൈസിന് നേതൃത്വം നല്കിയതാരാണെന്ന് വ്യക്തമല്ല വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളെന്ന് പോലീസ് പറയുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റ് യുവാക്കളിൽ നിന്നും വിവരം ശേഖരിക്കാനാണ് പോലീസിന്റെ നീക്കം.