ശബരിമലയിലെത്തിയ പോലീസ് ബസിന് പുറകിൽ ചന്ദ്രക്കലയും, നക്ഷത്രവും പതിച്ച സംഭവം വിവാദത്തിൽ

പമ്പ : പോലീസ് ബസിന് പുറകിൽ ചന്ദ്രക്കലയും പതിച്ച സംഭവം വിവാദമാകുന്നു. പോലീസ് വാഹനത്തിന് പുറകിൽ ചന്ദ്രക്കലയും,നക്ഷത്രവും പതിച്ചതുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ പോലീസ് വാഹനത്തിൽ ഇത്തരത്തിലുള്ള ഒരു ചിഹ്നവും അനുവദിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

മാസ പൂജയ്ക്കായി ശബരിമല തുറന്നപ്പോൾ പമ്പയിലെത്തിയ പോലീസ് വാനിൽ പതിച്ച സ്റ്റിക്കറാണ് വിവാദത്തിലായത്. ശബരിമല തീർത്ഥാടനത്തിനെത്തിയ കരുനാഗപ്പള്ളി സ്വദേശിയാണ് ദൃശ്യങ്ങൾ പകർത്തി വിഷയം ചൂണ്ടി കാണിച്ചത്.

സർക്കാർ വാഹനങ്ങളിൽ മതചിഹ്നങ്ങൾ പതിപ്പിക്കുന്നത് പതിവില്ലാത്തതാണ് എന്നാൽ ശബരിമലയുമായി ബന്ധപ്പെട്ട് നടത്തുന്ന സർവീസുകളിൽ ദേവസ്വം ബോർഡ് ചന്ദനം തൊടുകയോ അലങ്കരിക്കുകയോ ചെയ്യാറുണ്ട്. ഹൈന്ദവ വിശ്വാസികളുടെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമായ ശബരിമലയിൽ എത്തിയ പോലീസ് വാനിൽ ചന്ദ്രക്കലയും നക്ഷത്രവും പതിച്ചത് ഏതെങ്കിലും ഗൂഢാലോചനയുടെ ഭാഗമായിട്ടാണോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.