എഴുത്തുകാർ എല്ലാ വിഷയങ്ങളിലും പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് കവി സച്ചിദാനന്ദൻ

കോഴിക്കോട് : എഴുത്തുകാർ എല്ലാ വിഷയങ്ങളിലും പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് കവി സച്ചിദാനന്ദൻ. എഴുത്തുകാരെ അവരുടെ വഴിക്ക് വിടണമെന്നും ചില വിഷയങ്ങളിൽ പ്രതികരിക്കാത്തത് രാഷ്ട്രീയ ചായ്‌വുകൾ കൊണ്ടാകാമെന്നും സച്ചിദാനന്ദൻ പറഞ്ഞു. എഴുത്തുകാർക്ക് ശരി എന്ന് തോന്നുന്നതിനോട് പ്രതികരിക്കും ആരും ആരുടേയും ഔദാര്യം വാങ്ങിയല്ല ജീവിക്കുന്നതെന്നും സച്ചിദാനന്ദൻ പറഞ്ഞു.

എഴുത്തുകാർ പ്രതികരിക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവിനെ വിമർശനത്തോട് പ്രതികരിക്കവെയാണ് സച്ചിദാനന്ദൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എല്ലാ പാർട്ടികളിലും സുഹൃത്തുക്കളുടെന്നും എന്നാൽ ഒരു പാർട്ടിയിലും താൻ അംഗമല്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു.

സംസ്ഥാനത്തെ പോലീസ് ആക്രമണങ്ങളെ അപലപിച്ചിട്ടുണ്ടെന്നും സർക്കാർ നിർദേശങ്ങൾ പാലിക്കാൻ പോലീസ് തയ്യാറാവുന്നില്ലെന്നും സർക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്ന കാര്യങ്ങളാണ് പോലീസ് ചെയ്യുന്നതെന്നും സച്ചിദാനന്ദൻ പറഞ്ഞു. യുഎപിഎ ചുമത്തുന്ന അനാവശ്യ അറസ്റ്റുകൾ ശരിയല്ലെന്നും കറുത്ത മാസ്സക് ധരിക്കരുതെന്ന് മുഖ്യമന്ത്രിയല്ല പൊലീസാണ് പറഞ്ഞതെന്നും സച്ചിദാനന്ദൻ പറഞ്ഞു.