ചങ്ങരംകുളത്ത് പോക്കറ്റിൽ കിടന്ന ഐഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്

മലപ്പുറം : ചങ്ങരംകുളത്ത് പോക്കറ്റിൽ കിടന്ന ഐഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. കോക്കൂർ സ്വദേശി ബിലാലിനാണ് ഐഫോൺ പൊട്ടിത്തെറിച്ച് പരിക്കേറ്റത്. ഫോൺ ഹാങ് ആയതിനടെത്തുടർന്ന് സർവ്വീസ് ചെയ്യുന്നതിനായി കൊണ്ട് പോകുന്നതിനിടയിലാണ് പോക്കറ്റിൽ കിടന്ന് ഫോൺ പൊട്ടിത്തെറിച്ചത് . ഐ ഫോൺ 6 പ്ലസ് എന്ന മോഡലാണ് പൊട്ടിത്തെറിച്ചത്.

സർവീസ് സെന്ററിലേക്ക് ബൈക്കിൽ പോകുകയായിരുന്ന ബിലാൽ പോക്കറ്റിൽ നിന്നും കടുത്ത ചൂട് അനുഭവപ്പെട്ടതിനെ തുടർന്ന് പോക്കറ്റിൽ നിന്നും മൊബൈൽ പുറത്തെടുക്കുകയായിരുന്നു. മൊബൈലിൽ നിന്നും പുക ഉയരുകയും നിമിഷ നേരം കൊണ്ട് പൊട്ടി തെറിക്കുകയുമായിരുന്നു.

പുക ഉയരുന്നത് കണ്ടതോടെ മൊബൈൽ വലിച്ചെറിഞ്ഞെങ്കിലും പൊട്ടിത്തെറിയിൽ കൈക്ക് പരിക്കേൽക്കുകയായിരുന്നു. മൊബൈൽ പൂർണമായും കത്തി നശിച്ചതിനാൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.ബാറ്ററി ഷോർട്ട് ആയതാവാം പൊട്ടിത്തെറിക്കാൻ കാരണമായതെന്നാണ് വിലയിരുത്തൽ.