ട്രാവൽ ഏജൻസിയുടെ മറവിൽ സഞ്ജുനയും കാസിമും നടത്തിയ ബിസിനസ് കേട്ട് ഞെട്ടി നാട്ടുകാർ ; കുറച്ച് നാളുകൾ കൊണ്ട് ഉണ്ടാക്കിയത് ലക്ഷങ്ങൾ ഒടുവിൽ അറസ്റ്റ്

തൃശൂർ : ട്രാവൽ ഏജൻസിയുടെ മറവിൽ മയക്ക് മരുന്ന് വിൽപ്പന നടത്തിയ സംഭവത്തിൽ യുവതിയടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളിയിൽ പ്ലാനറ്റ് ഹോളിഡേയ്‌സ് എന്ന ട്രാവൽ ഏജൻൻസി നടത്തിയിരുന്ന ഊരകം സ്വദേശിനി സഞ്ജുന രാജൻ (28), ചേരൂർ പുതിയ വീട്ടിൽ കാസീം (28), പൂത്തോൾ തേറാട്ടിൽ മെബിൻ (29) എന്നിവരാണ് അറസ്റ്റിലായത്. കുറേകാലമായി സംഘം മയക്കുമരുന്ന് വില്പന നടത്തി ലക്ഷങ്ങൾ സമ്പാദിച്ചതായും പൊലീസിന് വിവരം ലഭിച്ചു.

ബെഗളൂരുവിൽ നിന്നും മയക്ക് മരുന്നുകൾ കേരളത്തിലെത്തിച്ച് വില്പന നടത്തുകയായിരുന്നു. പിടിയിലായവരിൽ മൂന്ന് പേരും സ്ഥിരം മയക്ക് മരുന്ന് ഉപയോഗിക്കുന്നവരാണെന്നും പോലീസ് പറയുന്നു. ബെഗളൂരുവിൽ നിന്നും മയക്കുമരുന്നുമായി വരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് സംഘം അറസ്റ്റിലായത്.

ആഡംബര കാറാണ് മയക്കുമരുന്ന് കടത്താൻ സംഘം ഉപയോഗിച്ചിരുന്നത്. രണ്ട് ലക്ഷം രൂപയിലധീകം വിലവരുന്ന എംടിഎംഎ പ്രതികളിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലാണ് മയക്ക്മരുന്ന് കണ്ടെത്തിയത്. പോലീസ് പിടിയിലാകുമ്പോൾ പ്രതികൾ മൂന്ന് പേരും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും വിവരമുണ്ട്. അതേസമയം ട്രാവൽ ഏജൻസിയുടെ മറവിൽ നടന്ന ബിസിനസ് മയക്കുമരുന്ന് കച്ചവടമാണെന്ന് അറിഞ്ഞ നാട്ടുകാർ ഞെട്ടിയിരിക്കുകയാണ്. ആർക്കും സംശയം തോന്നാതെയാണ് സംഘം പ്രവർത്തിച്ചിരുന്നത്.