മക്കളെ കൊലപ്പെടുത്തിയതിന് ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളേജ് വിദ്യാർത്ഥിനിയായ ഭർത്താവിന്റെ കാമുകി അറസ്റ്റിൽ

ആലപ്പുഴ : പോലീസ് ക്വട്ടേഴ്‌സിൽ മക്കളെ കൊലപ്പെടുത്തിയതിന് ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ കാമുകിയെ പോലീസ് അറസ്റ്റ് ചെയ്തു. കോളേജ് വിദ്യാർത്ഥിനിയായ ഇരുപത്തിനാലുകാരിയായ ഷഹാനയാണ് അറസ്റ്റിലായത്. പോലീസ് ഉദ്യോഗസ്ഥനായ റെനീസിനെ വിവാഹം ചെയ്യുന്നതിനായി ഭാര്യയായ നജ്‌ല ഒഴിഞ്ഞ് നൽകണമെന്ന് ആവിശ്യപ്പെട്ട് ഷഹാന ഭീഷണിപ്പെടുത്തിയിരുന്നു.

ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് പോലീസ് ഷഹാനയെ അറസ്റ്റ് ചെയ്തത്. പോലീസ് ഉദ്യോഗസ്ഥനായ റെനീസുമായി പ്രണയത്തിലായ ഷഹാന ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് തന്നെ വിവാഹം ചെയ്യണമെന്ന് റെനീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നലെയാണ് റെനീസിന്റെ ഭാര്യ നജ്‌ലയെ പോലീസ് ക്വട്ടേഴ്‌സിൽ എത്തി ഭീഷണിപ്പെടുത്തിയത്.

ഒഴിഞ്ഞ് പോയില്ലെങ്കിൽ ക്വട്ടേഴ്‌സിൽ വന്ന് റെനീസിനൊപ്പം താമസിക്കുമെന്നും ഷഹാന ഭീഷണിപ്പെടുത്തിയിരുന്നു. ഷഹാനയുടെ ഭീഷണിക്ക് പിന്നാലെയാണ് നജ്‌ല മക്കളെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയത്. ഷഹാനയും റെനീസും നജ്‌ലയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. അടുത്ത ബന്ധുക്കളായ ഷഹാനയും റെനീസും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഷഹാനയുടെ വിവാഹാലോചനകൾ ഇരുവരും ചേർന്ന് മുടക്കുകയും ബന്ധുക്കൾ അറിയാതെ ഭാര്യ ഭർത്താവിനെപോലെ ജീവിച്ചിരുന്നതായും പറയുന്നു. വീട്ടുകാരുമായി പിണങ്ങിയ ഷഹാന റെനീസിന്റെ ബന്ധു വീട്ടിൽ താമസിച്ച് വരികയായിരുന്നു.