ശരീരത്തിൽ വൈദ്യുത കേബിൾ ചുറ്റിയ നിലയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം : ശരീരത്തിൽ വൈദ്യുത കേബിൾ ചുറ്റിയ നിലയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൃങ്ങപ്പള്ളി കല്ലേലിഭാഗം സ്വദേശി സാബു (52) ഭാര്യ ഷീജ (45) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച്ച രാവിലെ ഒൻപത് മണിയോടെയാണ് ഇരുവരെയും വൈദ്യുതാഘാതമേറ്റ് മരിച്ച് നിലയിൽ കണ്ടെത്തിയത്.

സാബുവിന്റെയും ഷീജയുടെയും മൃതദേഹം കിടപ്പ് മുറിയിൽ നിന്നാണ് കണ്ടെത്തിയത്. സാബുവിന്റെ ഇരു കൈകളിലേയും വിരലുകൾ വൈദ്യതാഘാതമേറ്റതിനെ തുടർന്ന് കരിഞ്ഞ നിലയിലായിരുന്നു. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിഭാഗം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ മരണത്തെ കുറിച്ച് വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.