പിസി ജോർജിന് പിന്നിൽ അന്താരാഷ്ട്ര ബന്ധമുള്ള തിമിംഗലങ്ങളുണ്ട് ; സരിത നായർ

തിരുവനന്തപുരം : സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിറകിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന തന്റെ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നതായി സരിത നായർ. ക്രൈം നന്ദകുമാറിന്റെ ഓഫീസിൽവെച്ച് ഗൂഢാലോചന നടന്നെന്നും പിസി ജോർജാണ് തന്നെ വിളിച്ചതെന്നും പിസി ജോർജിന് പിറകിൽ അന്താരാഷ്ട്ര ബന്ധമുള്ള തിമിംഗലങ്ങൾ ഉണ്ടെന്നും സരിത നായർ പറഞ്ഞു.

സ്വപ്നയുടെ വെളിപ്പെടുത്തലുകൾ രഷ്ട്രീയ പ്രേരിതമാണെങ്കിലും സ്വപനയുടെ നിലനിൽപ്പിന് വേണ്ടി കൂടിയാണെന്നും സരിത നായർ പറഞ്ഞു. കോടതിയിൽ രഹസ്യ മൊഴി നൽകിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്വപ്ന സുരേഷ്. സ്വർണക്കള്ളക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെ എൻഫോഴ്‌മെന്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്തു. ഗൂഢാലോചന കേസിൽ സരിത്തിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.

എറണാകുളം പോലീസ് ക്ലബിൽവെച്ചാണ് സാരിത്തതിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചോദ്യംചെയ്തത്. കെടി ജലീൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. നേരത്തെ ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്തിരുന്നു. പിസി ജോർജ് ഉം,സ്വപ്‍ന സുരേഷുമാണ് കേസിലെ മറ്റു പ്രതികൾ.