നൂറ് രൂപ തികച്ച് എടുക്കാനില്ലാത്തത് കൊണ്ട് വിശന്നിരുന്നിട്ടുണ്ട്, ഇന്ന് ബാങ്ക് പ്രസിഡന്റുമാർ വീട് തേടിയെത്തുന്നു ; രശ്മി നായർ

ഏഴ് വർഷം മുൻപ് നൂറു രൂപ തികച്ചെടുക്കാൻ ഇല്ലാത്ത അവസ്ഥ തനിക്കുണ്ടായിരുന്നെന്നും ഇന്ന് ടാർഗറ്റ് തികയ്ക്കാൻ ബാങ്ക് പ്രസിഡന്റുമാർ വീട്ടിൽ എത്താറുണ്ടെന്നും വെളിപ്പെടുത്തി ആക്ടിവിസ്റ്റും മോഡലുമായ രശ്മി നായർ. ഫേസ്‌ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് രശ്മി നായർ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഏഴു വർഷങ്ങൾക്ക് മുൻപ് നൂറു രൂപ തികച്ച് എടുക്കാനില്ലാത്തത് കൊണ്ട് ഉച്ചയ്ക്ക് ഊണ് കഴിക്കാതെ വൈകുന്നേരം വീട്ടിലെത്തി ചോറുണ്ടാക്കുന്നത് വരെ വിശന്നിരുന്നിട്ടുണ്ടെന്ന് രശ്മി നായർ പറയുന്നു. ദിവസങ്ങളോളം ഇങ്ങനെ ജീവിച്ചിട്ടുണ്ടെന്ന് രശ്മി നായർ പറയുന്നു.

ഒരു സഹകരണ ബാങ്കിൽ ഉണ്ടയിരുന്ന ലോൺ അടയ്ക്കാൻ മാർഗമില്ലാതെ വരുമ്പോൾ ബോർഡിൽ ഉള്ള പലരുടെയും വീട്ടുപടിക്കൽ പോയി നിന്ന് അവധി ചോദിച്ച് നിന്നിട്ടുണ്ടെന്നും രശ്മി നായർ പറയുന്നു. എന്നാൽ ഇപ്പോൾ മാർച്ച് മാസമാകുമ്പോൾ ടാർഗറ്റ് തികയ്ക്കുന്നതിനായി അഞ്ചോളം ബാങ്ക് പ്രസിഡന്റുമാർ തന്റെ വീട്ട് പടിക്കൽ എത്താറുണ്ടെന്നും രശ്മി നായർ പറയുന്നു.