ഞങ്ങളൊരു പിടുത്തം പിടിച്ചാൽ ഇവിടെ ഒരു സിപിഎം പ്രവർത്തകനും പുറത്തിറങ്ങി നടക്കില്ല ; കെ സുധാകരൻ

കൽപ്പറ്റ : കേരളത്തിൽ ആദ്യമായാണ് ഒരു ദേശീയ നേതാവിന്റെ ഓഫീസ് അക്രമിക്കപ്പെടുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇതിന് മുൻപ് സമാനമായൊരു സംഭവം നടന്നിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു. രാഹുൽ ഗന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത് ഇല്ലാത്ത കാരണം പറഞ്ഞാണ് എസ്എഫ്ഐ യുടെ പുറകിൽ ഒരു ചാലക ശക്തിയുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകർ സമരം ചെയ്യാനല്ല ഓഫീസിൽ എത്തിയതെന്നും അടിച്ച് പൊളിക്കാൻ ആയിരുന്നെന്നും കെ സുധാകരൻ പറഞ്ഞു. ബഫർസോൺ വിഷയത്തിൽ ഭരിക്കുന്നവർക്ക് മുന്നിൽ വിവരമെത്തിക്കാൻ മാത്രമേ രാഹുൽ ഗന്ധിക്ക് സാധിക്കു അദ്ദേഹം അത് ചെയ്തിട്ടുണ്ടെന്നും കെ സുധാകരൻ പറഞ്ഞു.

രാഹുൽഗാന്ധിയുടെ ഓഫീസിൽ എസ്എഫ്ഐ പ്രവർത്തകർ എത്തിയത് കുരങ്ങന്മാരെ പോലെയാണ്. യുഡിഎഫിന് പ്രതിരോധിക്കാൻ അറിയാമെന്നും ഞങ്ങളൊരു പിടുത്തം പിടിച്ചാൽ ഇവിടെ ഒരു സിപിഎം പ്രവർത്തകനും പുറത്തിറങ്ങി നടക്കില്ലെന്നും കെ സുധാകരൻ മുന്നറിയിപ്പ് നൽകി.