മഹിളാ മന്ദിരത്തിൽ നിന്നും ചാടിയ പെൺകുട്ടികളെ ബസ് യാത്രക്കിടെ പരിചയപ്പെട്ട യുവാക്കൾ ലോഡ്ജിൽ എത്തിച്ച് പീഢിപ്പിച്ചു

ആലപ്പുഴ : മഹിളാ മന്ദിരത്തിൽ നിന്നും കാണാതായ പെൺകുട്ടികളെ ലോഡ്ജിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കിയ സമഭാവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ചീയാരം സ്വദേശി ജോമോൻ
,തൃശൂർ അളഗപ്പനഗർ സ്വദേശി ജോമോൻ എന്നിവരാണ് അറസ്റ്റിലായത്. മഹിളാമന്ദിരത്തിൽ നിന്നും കാണാതായ പെൺകുട്ടികളെ കഴിഞ്ഞ ദിവസം ചാലക്കുടിയിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺകുട്ടികൾ പീഡനത്തിന് ഇരയായതായി വ്യക്തമായത്.

മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ആലപ്പുഴയിലെ മഹിളാമന്ദിരത്തിൽ നിന്നും രാത്രി പതിനൊന്ന് മണിയോടെ പെൺകുട്ടികളെ കാണാതായത്. ബസ് യാത്രക്കിടെയാണ് പ്രതികൾ പെൺകുട്ടികളെ പരിചയപെട്ടത്. തുടർന്ന് പെൺകുട്ടികളെ ചാലക്കുടിയിലെ ലോഡ്ജിൽ എത്തിക്കുകയായിരുന്നു. പെൺകുട്ടികളിൽ ഒരാൾ നേരത്തെയും പീഡനത്തിന് ഇരയായിട്ടുണ്ട്. മഹിളാമന്ദിരത്തിൽ മതിൽ ചാടിയാണ് പെൺകുട്ടികൾ രക്ഷപെട്ടത്.

ആലപ്പുഴ സൗത്ത് സിഐ അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പോലീസ് അറസ്റ്റ് ചെയ്ത യുവാക്കളെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.