തളിപ്പറമ്പിൽ നിന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടികൊണ്ട് പോയ് സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കണ്ണൂർ : തളിപ്പറമ്പിൽ നിന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടികൊണ്ട് പോയ് സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ജിതീഷ് (22) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുമായി തമിഴ്‌നാട്ടിലെത്തിയ പ്രതിയെ ഈറോഡിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

മൂന്ന് ദിവസം മുൻപാണ് സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കാണാതായത്. രാവിലെ സ്കൂളിൽ പോയ പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ് പെൺകുട്ടിയെ തട്ടികൊണ്ട് പോയതായി സ്ഥിരീകരിക്കുകയായിരുന്നു.

സമൂഹമാധ്യമം വഴി പെൺകുട്ടിയെ പരിചയപെട്ട പ്രതി പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം സ്വദേശിയാണ് പിന്നിലെന്ന് കണ്ടെത്തുകയും വിശദമായ അന്വേഷണത്തിൽ തമിഴ് നാട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു.