കുഞ്ഞിനെ ഉമ്മ വെക്കുന്നത് എതിർത്തതിനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഭർത്താവിന്റെ മൊഴി

പാലക്കാട് : മണ്ണാർക്കാട് ഭർത്താവിന്റെ വെട്ടേറ്റ് മരിച്ച ദീപികയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. മുപ്പത്തിലധീകം മുറിവുകൾ ദീപികയുടെ ശരീരത്തിലുള്ളതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലയിലും,കഴുത്തിലും ഉൾപ്പടെ മുപ്പതോളം മുറിവുകളാണുള്ളത്. പലതും ആഴത്തിലുള്ള മുറിവുകളാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ചൊവ്വാഴ്ച്ച രവിലെയാണ് കോയമ്പത്തൂർ സ്വദേശി രവിചന്ദ്രന്റെയും വാസന്തിയുടെയും മകൾ ദീപികയെ ഭർത്താവ് പള്ളിക്കുറുപ്പ് സ്വദേശി അവിനാശ് വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടർന്നുണ്ടായ തകർക്കമാണ് കൊലപതകത്തിൽ കലാശിച്ചത്, സംഭവത്തിന് ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ദീപികയുടെ നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികളും നാട്ടുകരും ചേർന്ന്വെട്ടേറ്റ് കിടക്കുന്ന ദീപികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനയില്ല. അതേസമയം കുഞ്ഞിനെ ഉമ്മ വെയ്ക്കുന്നതുമായി ബന്ധപ്പെട്ട വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.

കുഞ്ഞിനെ താൻ ഉമ്മ വെയ്ക്കുന്നത് ഭാര്യ എതിർത്തതാണ് പ്രകോപനത്തിന് കാരണമെന്ന് അവിനാശ് പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. എന്നാൽ പോലീസ് അവിനാശിന്റെ മൊഴി വിശ്വസിച്ചിട്ടില്ല. ഇരുവരും തമ്മിൽ നിരന്തരം വഴക്കിടാറുള്ളതായും ബഹളം കേൾക്കാറുള്ളതായും അയൽവാസികൾ പറയുന്നു. ഇതിന് മുൻപും അവിനാശ് ദീപികയെ അക്രമിച്ചിട്ടുള്ളതായും മാനസിക പ്രശ്നങ്ങൾക്ക് അവിനാശ് ചികിത്സ തേടിയിരുന്നതായും പോലീസ് പറയുന്നു. ബാംഗ്ലൂരിലെയിരുന്ന അവിനാശും ദീപികയും രണ്ട് മാസം മുൻപാണ് പാലക്കാട് പള്ളിക്കുറുപ്പിലെ വീട്ടിലെത്തിയത്.