കോളേജിൽ പോകുന്നതിനിടെ പട്ടി കടിച്ചു ; പേവിഷബാധയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

പാലക്കാട് : പേവിഷബാധയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. പാലക്കാട് മങ്കര സ്വദേശി സുഗുണന്റെ മകൾ ശ്രീലക്ഷ്മി (18) ആണ് മരിച്ചത്. കഴിഞ്ഞ മാസം കോളേജിൽ പോകുന്നതിനിടെ അയൽപക്കത്തുള്ള വീട്ടിലെ നായ ശ്രീലക്ഷ്മിയെ കടിച്ചിരുന്നു. തുടർന്ന് ചികിത്സ തേടിയ ശ്രീലക്ഷ്മി പേവിഷ ബാധയ്‌ക്കെതിരെയുള്ള വാക്സിൻ സ്വീകരിക്കുകയും ചെയ്തിരുന്നു.

രണ്ട് ദിവസം മുൻപ് കടുത്ത പനിയെ തുടർന്ന് സ്വകാര്യ ക്ലിനിക്കിലെത്തി ചികിത്സ തേടിയപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ശ്രീലക്ഷ്മി വ്യാഴാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെ മരണപ്പെടുകയായിരുന്നു.

കോയമ്പത്തൂർ സ്വകര്യ കോളേജിൽ ബിസിഎ ഒന്നാം വർഷ വിദ്യർത്ഥിനിയാണ് ശ്രീലക്ഷ്മി. ആശുപത്രി നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.