വിദ്യർത്ഥികളെ ആവേശം കൊള്ളിക്കാൻ ബസിന് മുകളിൽ പൂത്തിരി കത്തിച്ചതിനെ തുടർന്ന് ബസിന് തീ പിടിച്ചു

കൊല്ലം : ബസിന് മുകളിൽ പൂത്തിരി കത്തിച്ചതിനെ തുടർന്ന് ബസിന് തീ പിടിച്ചു. കൊല്ലം പെരുമൺ എൻജീനീയറിങ് കോളേജ് വിദ്യർത്ഥികൾ വിനോദയാത്രയ്ക്ക് പോകുന്നതിനായി വടകയ്ക്ക് വിളിച്ച ബസ് ആണ് കത്തിയത്. വിദ്യർത്ഥികളെ ആവേശഭരിതരാക്കാൻ ബസ് ജീവനക്കാരനാണ് ബസിന് മുകളിൽ പൂത്തിരി കത്തിച്ചത്.

അതേസമയം സംഭവത്തിൽ കോളേജിന് ഉത്തരവാദിത്തമില്ലെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. ബസ് ജീവനക്കാരാണ് ഇതിന് ഉത്തരവാദികളെന്നും പ്രിന്സിപ്പിൽ പറഞ്ഞു. പെട്ടെന്ന് തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി. തീ അണച്ച ശേഷം വിദ്യർത്ഥികൾ വിനോദയാത്ര ആരംഭിച്ചു.

ടൂർ കഴിഞ്ഞ് തിരിച്ചെത്തിയാൽ ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ബിസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കൊല്ലം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.