ഉറങ്ങാൻ വേണ്ടി തൊട്ടിലിൽ കിടത്തിയ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

കൊല്ലം : ഉറങ്ങാൻ വേണ്ടി തൊട്ടിലിൽ കിടത്തിയ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊല്ലം കടയ്ക്കൽ സ്വദേശികളായ റിയാസ്,ബീമ ദമ്പതികളുടെ രണ്ട് വയസുള്ള പെൺകുഞ്ഞിനെയാണ് തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് കുഞ്ഞിനെ തൊട്ടിലിൽ ഉറക്കാൻ കിടത്തിയത്. ഉച്ചയ്ക്ക് ശേഷം കുഞ്ഞിനെ എടുത്തപ്പോൾ ജീവനില്ലയിരുന്നെന്ന് കുഞ്ഞിന്റെ മാതാവ് ബീമ പറയുന്നു. കുഞ്ഞിനെ ഉണർത്താനുള്ള ശ്രമം നടത്തിയെങ്കിലും കുഞ്ഞിന്റെ ശരീരം തണുത്ത് മരവിച്ചിരുന്നതായും ബീമ പറയുന്നു.

സമീപ വാസികളാണ് വിവരം പോലീസിൽ അറിയിച്ചത്. പോലീസിന്റെ പ്രാഥമിക ആന്വേഷണത്തിൽ സാംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായില്ല. കുഞ്ഞിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കു എന്ന് പോലീസ് അറിയിച്ചു.