മൂന്ന് വർഷം തടവ് ലഭിക്കും ; സജി ചെറിയനെതിരെ പോലീസ് കേസെടുത്തു

തിരുവല്ല : ഇന്ത്യൻ ഭരണഘടനയെ അധിക്ഷേപിച്ചതിന്റെ പേരിൽ മന്ത്രി സ്ഥാനം നഷ്ടപെട്ട സജി ചെറിയനെതിരെ പോലീസ് കേസെടുത്തു. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. സജി ചെറിയാൻ നടത്തിയ പ്രസംഗത്തിനെതിരെ കേസെടുക്കാൻ തിരുവല്ല ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.

സജി ചെറിയാന്റെ പ്രസംഗത്തിനെതിരെ കൊച്ചി സ്വദേശി ബൈജു നോയൽ നാൽകിയ ഹർജിയെ തുടർന്നാണ് നടപടി. ഭരണഘടനയെ അധിക്ഷേപിച്ച് നടത്തിയ പരാമർശങ്ങൾ ഉൾപ്പെട്ട പ്രസംഗത്തിന്റെ വീഡിയോ പബ്ലിക്ക് പ്രോസിക്യൂട്ടറിന് കൈമാറിയതായി അന്വേഷണ ഉദ്യോഗസ്ഥൻ ടി രാജപ്പൻ റാവുത്തർ പറഞ്ഞു.

മൂന്ന് വർഷം തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് സജി ചെറിയനെതിരെ ചുമത്തിയിരിക്കുന്നത്. വിവാദ പരമാർശം നടത്തുമ്പോൾ വേദിയിലുണ്ടായിരുന്ന എംഎൽഎ മാരായ പ്രമോദ് നാരായണൻ,മാത്യു ടി തോമസ് എന്നിവരുടെ മൊഴിയെടുക്കും.