വീമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ മർദ്ധിച്ച ഇപി ജയരാജനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : വീമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ മർദ്ധിച്ച ഇപി ജയരാജനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപി ജയരാജനെതിരെ കേസെടുക്കേണ്ടെന്ന തീരുമാനം മുഖ്യമന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികളായ യുവാക്കൾ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കാൻ വേണ്ടിയാണ് ഇപി ജയരാജനാതിരെ പരാതി നൽകിയതെന്ന് ബോധ്യപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതുകൊണ്ട് ഇപി ജയരാജനെതിരെ പ്രത്യേകം കേസ് എടുത്ത് അന്വേഷണം നടത്തേണ്ട എന്ന് തീരുമാനിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യാക്തമാക്കി. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നലെ സംസ്ഥനത് വ്യപകമായി പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം സങ്കടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ഇൻഡിഗോ വിമാനത്തിൽ സഞ്ചരിക്കുകയായിരുന്ന മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം ഉയർത്തിയത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ ഇപി ജയരായജൻ തള്ളിയിടുകയായിരുന്നു.