ശ്രീജിത്ത് രവി സൈക്കോ തെറാപ്പി ചികിത്സയ്ക്ക് വിധേയനാകുന്നുണ്ടെന്ന് വക്കീൽ കോടതിയിൽ

പെൺകുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത ശ്രീജിത്ത് രവി സൈക്കോ തെറാപ്പി ചികിത്സയ്ക്ക് വിധേയനാകുന്നുണ്ടെന്ന് കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷ നല്കുന്നതിനിടെയാണ് ശ്രീജിത്ത് രവിയുടെ വക്കീൽ ഇക്കര്യം വ്യക്തമാക്കിയത്. പ്രതി നേരത്തെയും സമാന രീതിയിൽ കുറ്റം ചെയ്തതിനാൽ ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് പോലീസ് കോടതിയെ അറിയിച്ചു.

തനിക്ക് രോഗമുണ്ടെന്നും അത് കരണമാണ് നഗ്നത പ്രദർശനം നടത്താനുള്ള കരണമെന്നും നേരത്തെ ശ്രീജിത് രവി പ്രതികരിച്ചിരുന്നു. മരുന്ന് കഴിക്കാത്തതിനാലാണ് ഇത് സംഭവിച്ചതെന്നും ശ്രീജിത് രവി പൊലീസിന് മൊഴി നല്കിയതായും റിപ്പോർട്ടുണ്ട്. ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തൃശൂർ അയ്യന്തോൾ പർക്കിന് സമീപം നിൽക്കുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ കാറിലെത്തിയ ശ്രീജിത് രവി നഗ്നത പ്രദർശനം നടത്തുകയായിരുന്നു. പതിനാലും,ഒൻപതും വയസുള്ള പെൺകുട്ടികൾക്ക് നേരെയാണ് പ്രതി നഗ്ന്നത പ്രദർശിപ്പിച്ചത്. വിവരം പെൺകുട്ടികൾ രക്ഷിതാക്കളെ അറിയിക്കുകയും പോലീസിൽ പരാതി നല്കുകയുമായിരുന്നു.