എട്ടാം ക്ലാസ് വിദ്യർത്ഥിനിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ

വിതുര : എട്ടാം ക്ലാസ് വിദ്യർത്ഥിനിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. വിതുര ആനപ്പാറ സ്വദേശി വിശാഖ് (21) ആണ് അറസ്റ്റിലായത്. സ്‌കൂളിൽ നടത്തിയ കൗൺസിലിംങിനിടയിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു.

ചൈൽഡ് ലൈനിന്റെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഏഴ് വയസ് മുതൽ പ്രതി ഉപദ്രവിക്കാറുള്ളതായി പെൺകുട്ടി മൊഴി നൽകി. വർഷങ്ങളായി പെൺകുട്ടിയെ ഇയാൾ ലൈംഗീക പീഡനത്തിന് ഇരയാക്കിയതായും പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു.

വിതുര ഇൻസ്‌പെക്ടർ എസ് ശ്രീജിത്ത് സബ് ഇൻസ്‌പെക്ടർ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസിൽ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.