സുഹൃത്തുക്കൾക്കൊപ്പം കുമരകത്ത് , പഴയ ചിത്രങ്ങൾ പങ്കുവെച്ച് എസ്തർ അനിൽ

മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് എസ്തർ അനിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ദൃശ്യത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. സിനിമയിലും മോഡലിംഗിലും സജീവമായ എസ്തർ അനിൽ തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരധകർക്കായി സോഷ്യൽ മീഡിയ വഴി പങ്കുവെയ്‌ക്കാറുമുണ്ട്.

ഗ്ലാമർ വേഷങ്ങളിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പങ്കുവെയ്ക്കുകയും വിമർശനങ്ങൾ നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്. കൂടാതെ സൈബർ ആക്രമണവും താരം നേരിടാറുണ്ട്. ഇപ്പോഴിതാ എസ്തർ അനിൽ കുമരകം സന്ദർശിച്ചപ്പോഴുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.

നാളുകൾക്ക് മുൻപ് ഷൂട്ടിംഗ് ഇടവേളയിൽ കുമരകം സന്ദർശിച്ചതിന്റെ ചിത്രങ്ങളാണ് എസ്തർ അനിൽ ആരധകർക്കായി പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേർ ചിത്രത്തെ കുറിച്ചുള്ള അന്വേഷങ്ങളുമായി എത്തി.