സേവനത്തിന്റെ മുഖം മൂടി അണിഞ്ഞവർക്ക് വിട്ട് കൊടുക്കരുത് ; ബലിദർപ്പണത്തിനെത്തുന്നവർക്ക് സഹായങ്ങൾ നൽകാൻ ആഹ്വാനം ചെയ്ത് പി ജയരാജൻ

കണ്ണൂർ : കർക്കിട വാവിന് ബലിദർപ്പണത്തിനായെത്തുന്ന വിശ്വാസികൾക്ക് ആവിശ്യമായ എല്ലാ സഹായങ്ങളും നൽകണമെന്ന് സന്നദ്ധ സംഘടനകളോട് സിപിഎം നേതാവ് പി ജയരാജൻ ആഹ്വാനം ചെയ്തു. സേവനത്തിന്റെ മറവിൽ ഭീകര മുഖങ്ങൾ മറച്ച് വെയ്ക്കുന്നവർക്ക് മാത്രമായി ഇത്തരം സേവന പ്രവർത്തനങ്ങൾ വിട്ടുകൊടുക്കരുതെന്നും പി ജയരാജൻ പറഞ്ഞു.

പിതൃസ്മരണ ഉയർത്തി വിശ്വാസികൾ കൂടുന്നിടത്തെല്ലാം ആവിശ്യമായ സേവനം നൽകണമെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് പി ജയരാജന്റെ ആഹ്വാനം. വർഷങ്ങളായി ബലിദർപ്പണത്തിനെത്തുന്ന വിശ്വാസികൾക്ക് സേവാഭാരതിയാണ് ആവിശ്യ സഹായങ്ങൾ ഒരുക്കിയിരുന്നത്. പരോക്ഷമായി സേവാഭാരതിയെ ലക്ഷ്യംവെച്ചാണ് പി ജയരാജന്റെ കുറിപ്പ്.