പൗരത്വബില്ലിനെ അനുകൂലിച്ച് നടത്തിയ പരിപാടിക്കിടെ പ്രശ്നമുണ്ടാക്കിയ യുവതി അറസ്റ്റിൽ

എറണാകുളം പാവക്കുളം അമ്പലത്തിൽ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നടത്തിയ പൗരത്വബിൽ അനുകൂല യോഗത്തിനിടയിൽ കയറിവന്ന് പ്രശ്നമുണ്ടാക്കിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു വിശ്വഹിന്ദു പരിഷത്ത് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.

തിരുവനന്തപുരം സ്വദേശി ആതിരയെയാണ് പോലീസ് അറസ്റ്റ് ചെയ്തത് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ ദിവസം വിശ്വഹിന്ദു നടത്തിയ പൗരത്വബിൽ അനുകൂല യോഗത്തിലേക്കാണ് ആതിര കയറി വരികയും യോഗത്തിൽ പങ്കെടുത്ത യുവതികളെ അപവാദം പറയുകയും പ്രകോപനപരമായി സംസാരിക്കുകയും ചെയ്തത്

പരിപാടിയിൽ ഇങ്ങനെ ഒരാളെ ക്ഷണിച്ചട്ടില്ലെന്നും വലിഞ്ഞ് കയറി വന്നതാണെന്നും യോഗത്തിൽ പങ്കെടുത്തവർ ഇന്നലെ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം സ്വദേശിയായ ആതിര പോപ്പുലർ ഫ്രണ്ടിന്റെ അറിവോടെയാണ് ഈ പ്രവർത്തി ചെയ്തതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.