ക്ഷേത്രത്തിൽ ചാരായം വാറ്റിയതിന് ആർ എസ് എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു എന്ന വാർത്ത വ്യാജം

തൃശൂരിലെ മുരിങ്ങത്തേരിയിൽ ക്ഷേത്രത്തിൽ ചാരായം വാറ്റുന്നതിനിടെ ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ എന്ന തലക്കെട്ടോടെ വ്യാജ വാർത്ത പ്രചരിക്കുന്നു. വ്യാജ വർത്തയ്‌ക്കൊപ്പം അറസ്റ്റിലായവരുടെ ചിത്രവും നൽകിയിട്ടുണ്ട്.സംഭവത്തിന്റെ സത്യാവസ്ഥ എന്തെന്നാൽ. ചിത്രത്തിൽ കാണുന്നവരെ ചാരായം വാറ്റിയതിന് അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാൽ സംഭവം വാരാപ്പുഴയിലാണ് ക്ഷേത്രത്തിൽ വാറ്റിയതിനല്ല അറസ്റ്റ് മാത്രമല്ല ഇവർ ആർ എസ് എസ് പ്രവർത്തകരും അല്ല. പ്രതിയുടെ വീട്ടിൽ തന്നെയാണ് ചാരായം വാറ്റിയിരുന്നത്. ഫോട്ടോയിൽ പുറകിൽ കാണുന്നത് കുലദേവത പീഠമാണ് അതിനെയാണ് ക്ഷേത്രമായി ചിത്രീകരിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചത്. ഇനി ഈ വാർത്ത എക്സൈസ് വകുപ്പിന്റെ ഫേസ്‌ബുക്ക് പേജിൽ നൽകിയിരിക്കുന്നത് എങ്ങനെ എന്ന് നോക്കുക.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

വരാപ്പുഴ തത്തപ്പിള്ളി ഭാഗത്തു വെച്ച് സ്കൂട്ടറിൽ വില്പനയ്ക്കായി 20 ലിറ്റർ ചാരായം കടത്തിക്കൊണ്ട് വന്നതിനു മനക്കപ്പടി കാട്ടാമ്പിള്ളി വീട്ടിൽ ശിവൻ മകൻ പ്രശാന്തിനെ വരാപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം മഹേഷ് കുമാറും പാർട്ടിയും ചേർന്ന് പിടികൂടി അറസ്റ്റു ചെയ്തു. പ്രതിയുടെ വീട് പരിശോധിച്ചതിൽ വാറ്റ് ഉപകരണങ്ങളും സമീപമുള്ള പുരയിടത്ത് നിന്നും 600 ലിറ്റർ വാഷും കണ്ടെത്തിപ്രതി ചാരായം വീട്ടിൽ രഹസ്യമായി വാറ്റി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയാണ് പതിവ്. പ്രതിയിൽ നിന്നും ചാരായം വാറ്റുന്നതിനുള്ള അത്യാധുനിക വാറ്റ് ഉപകരണങ്ങളും പിടികൂടി. വരാപ്പുഴ എക്സൈസ് ഷാഡോ ടീമിന്റെ അംഗങ്ങൾ ആവശ്യക്കാരണെന്ന വ്യാജേന രഹസ്യമായ നീക്കത്തിലൂടെ ബന്ധപ്പെട്ടാണ് പ്രതിയെ പിടികൂടിയത്.പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ കെ വി ബേബി സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് എ ജെ, സമൽദേവ്, നിഖിൽ കൃഷ്ണ, എം കെ അരുൺ കുമാർ, ജിജോയ് സിജി വനിതാ സിവിൽ എക്സൈസ് ഓഫീസർ സൗമ്യ കെ എസ് എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അഭിപ്രായം രേഖപ്പെടുത്തു