കണ്ണൂരിൽ ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച മുസ്‌ലിം യുവാവ് അറസ്റ്റിൽ

കണ്ണൂർ ; തളിപ്പറമ്പിൽ ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട പെൺകുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച മുസ്‌ലീം യുവാവ് വാഹിദ് അറസ്റ്റിൽ. പോസ്കോ നിയമ പ്രകാരമാണ് വാഹിദ് അറസ്റ്റിലായിരിക്കുന്നത്. ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂളിൽ കൊണ്ട് വിടാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

ഷെയർ ചാറ്റിലൂടെ മറ്റ് 46 പെൺകുട്ടികളെ വാഹിദ് വലയിലാക്കിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട പല പെൺകുട്ടികൾക്കും അശ്ലീല ദൃശ്യങ്ങൾ അയച്ച് കൊടുത്തതായും പീഡിപ്പിച്ചതായും പ്രതി സമ്മതിച്ചിട്ടുണ്ട്. നിരവധി പെൺകുട്ടികളുടെ നഗ്ന്ന ദൃശ്യങ്ങളും പ്രതിയുടെ ഫോണിൽ കണ്ടെത്തിയതായി പോലീസ്