കുമ്മനത്തിനൊപ്പം നിന്ന് ഫോട്ടോ എടുത്ത് ഫേസ്ബുക്കിലിട്ട കവിക്ക് നേരെ സൈബർ ആക്രമണം

തിരുവനന്തപുരം : പ്രശസ്ത കവിയായ ഇഞ്ചക്കാട് ബാലചന്ദ്രൻ കഴിഞ്ഞ ദിവസം മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരനൊപ്പം എടുത്ത ഫോട്ടോ ഫേസ്‌ബുക്കിൽ അപ്ലോഡ് ചെയ്തിരുന്നു. ഇതിനെ തുടർന്ന് വൻ രീതിയിൽ ഇഞ്ചക്കാട് രാമചന്ദ്രന് നേരെ സൈബർ ആക്രമണമുണ്ടായി. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന പ്രശസ്തമായ കവിത ഇഞ്ചക്കാട് ബാലചന്ദ്രറെതാണ്

കുമ്മനം രാജേഖരന്റെ കൂടെ നിന്നതോടെ നിങ്ങളുടെ ഉള്ളിലെ കവി ഹൃദയം കൊല്ലപ്പെട്ടു എന്ന് തുടങ്ങി വ്യക്തി ഹത്യ വരെ കവിക്ക് നേരെ ഉണ്ടായി. ഇതോടെ ഫേസ്ബുക്കിനോട് വിടപറയുകയാണെന്ന് പറഞ്ഞ് ഫേസ്‌ബുക്ക് പോസ്റ്റിട്ടിരിക്കുകയാണ് ഇഞ്ചക്കാട് ബാലചന്ദ്രൻ.

ഇഞ്ചക്കാട് ബാലചന്ദ്രന്റെ ഫേസ്‌ബുക്കിന്റെ പൂർണ രൂപം

എന്നെ നന്നായി അറിയുന്നവർ എന്നു കരുതിയ ചിലർ പോലും ഒരു ചിത്രം കണ്ടതിന്റെ പേരിൽ എന്നെ എഴുതി തള്ളുന്നത് സഹിക്കാനാവുന്നതിനും അപ്പുറമായി, എന്തുകൊണ്ട് ഞാൻ കുമ്മനം പ്പെടെ പലരേയും കണ്ടതെന്ന് വിശദമാക്കി ഞാൻ ഇവർക്കെല്ലാം നൽകിയ കുറിപ്പ് അവർക്ക് മെസ്സേജായി കൊടുത്തിട്ടും അതിനെക്കുറിച്ച് മൗനം പാലിച്ച് ഞാൻ ഏതോ മഹാപരാധം ചെയ്തവനെന്ന് കരുതുന്നതിനാൽ എന്നെ ഞാനാക്കി ഉയർത്തിയ FB യിലെ എല്ലാ സുഹൃത്തുകളോടുമുള്ള ഇഷ്ടം എന്നുമുണ്ടാകുമെന്ന അറിയിപ്പോടെ പിൻവാങ്ങുന്നു… വിട

അഭിപ്രായം രേഖപ്പെടുത്തു