കേരളത്തിലെ പത്തു പോലീസുകാർക്ക് രാഷ്‌ട്രപതി മെഡൽ സമ്മാനിക്കും

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ പോലീസുകാർക്ക് കൊടുക്കാനുള്ള മെഡലുകൾ പ്രഖ്യാപിച്ചു. സ്തുത്യർഹ സേവനത്തിനുള്ള മെഡലുകൾ കേരളത്തിലെ പത്തു പോലീസുകാർക്ക് ലഭിച്ചു. കൂടാതെ രണ്ട് പേർക്ക് വിശിഷ്ട സേവനത്തിനുള്ള പുരസ്കാരവും ലഭിച്ചു. സി ബി ഐ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന എസ്പി ടി വി ജോയ്‌ക്കും, കേന്ദ്ര രഹസ്യാനേഷണ വിഭാഗത്തിൽ ജോലി ചെയ്യുന്ന സിന്ധ്യ പണിക്കരുമാണ് വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം നേടിയത്. ടി വി ജോയിക്ക് ഇതേ പുരസ്‌കാരം 2011 ലും ലഭിച്ചിട്ടുണ്ട്. വ്യാജ മുദ്രപത്ര കേസ്, അനധികൃതമായി കർണ്ണാടകയിലെ ബെല്ലാരിയിൽ നടന്ന ഖനനം, സത്യം കമ്പ്യൂട്ടർ കേസ് തുടങ്ങിയ കുറെ കേസുകളിൽ ജോയ് അന്വേഷണം നടത്തി വിജയിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നും പുരസ്‌കാരം ലഭിച്ചവർ ഇവരാണ്.

ചെങ്ങനാശേരി ഡെപ്യൂട്ടി സൂപ്രണ്ട് എസ് സുരേഷ് കുമാർ, തൃശൂർ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലെ എഎസ്ഐ കെ സന്തോഷ്‌ കുമാർ, വിജിലൻസ് ഡിവൈഎസ്പി എൻ രാജൻ, കണ്ണൂർ ട്രാഫിക്കിൽ സേവനമനുഷ്ഠിക്കുന്ന എ എസ് ഐ ക് മനോജ്‌ കുമാർ, തൃശൂർ അക്കാദമിയിലെ എസ് പിയായ കെ മനോജ്‌ കുമാർ, ത്രിശൂർ ഇന്ത്യ റിസർവ് ബറ്റാലിയൻ ഡെപ്യൂട്ടി കമൻഡായ സി വി പാപ്പച്ചൻ, അസിസ്റ്റന്റ് കമാൻഡ് എൽ ശലമോൻ, പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് എസ് മധുസൂദനൻ, ക്രൈംബ്രാഞ്ചിലെ എ എസ് ഐ പി രാഗേഷ്, എന്നിവരാണ് പുരസ്‌കാരത്തിനു അർഹരായത്.

അഭിപ്രായം രേഖപ്പെടുത്തു