ലൗ ജിഹാദ് ഉണ്ട് പെൺകുട്ടികളെ മതം മാറ്റി തീവ്രവാദത്തിന് ഉപയോഗിക്കുന്നു : നിലപാട് കടുപ്പിച്ച് കത്തോലിക്ക സഭ

ലൗ ജിഹാദ് ഉണ്ടെന്നും പ്രണയം നടിച്ച് പെൺകുട്ടികളെ മതം മാറ്റി തീവ്രവാദത്തിന് ഉപയോഗിക്കുന്നുണ്ടെന്നും കത്തോലിക്ക സഭ. ഇതിനെതിരെ ഭരണ കൂടം നിലകൊള്ളണമെന്നും കത്തോലിക്കാ മെത്രാൻ സമിതി വ്യക്തമാക്കി. ലൗ ജിഹാദിനെ കുറിച്ച് നേരത്തെ സീറോ മലബാർ സഭ സിനഡ് സർക്കുലർ പുറത്തിറക്കിയിരുന്നു എന്നാൽ വൈദീകർക്കിടയിൽ അത് പ്രതിഷേധങ്ങൾക്ക് വഴി വെച്ചു. എന്നാൽ ഈ അഭിപ്രായത്തിൽ നിന്നും പിന്നോട്ടില്ലെന്ന് സഭ വ്യക്തമാക്കുന്നു.

കേരളത്തിൽ നിന്നും കാണാതായ വിദേശത്ത് എത്തപ്പെട്ട പെൺകുട്ടികളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. ഇതൊരു അടഞ്ഞ അധ്യയമല്ലെന്ന് ഓർമ്മപ്പെടുത്തിയാണ് സഭ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. കൃസ്ത്യൻ പെൺകുട്ടികൾ സമീപ കാലത്ത് വൻ തോതിൽ ലൗ ജിഹാദിന് ഇരയായി മാറുന്ന സാഹചര്യത്തിലാണ് ലൗ ജിഹാദിന്റെ പേരിൽ സഭ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ലൗ ജിഹാദ് വിഷയത്തെ തള്ളിക്കളയുന്ന നിലപാടാണ് ഇവിടുത്തെ രാഷ്ട്രീയ നേതൃത്വങ്ങൾ നടത്തുന്നതെന്നും ഇതിനെതിരെ നടപടിഎടുക്കാൻ പോലീസിനോ ഭരണകൂടത്തിനോ സാധിക്കുന്നില്ലെന്നും സഭ പറയുന്നു.