കെ സുരേന്ദ്രനെ പത്തനംതിട്ടയിൽ തോൽപ്പിക്കാൻ മുൻകൈയെടുത്തത് വെള്ളാപ്പള്ളിയും തുഷാറുമാണെന്നു വെളിപ്പെടുത്തലുമായി സുഭാഷ് വാസു

ലോകസഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർഥിയായിരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ തോൽപ്പിക്കാൻ മുൻകൈയെടുത്തത് വെള്ളാപ്പള്ളി നടേശനും മകൻ എൻ ഡി എ കൺവീനർ തുഷാർ വെള്ളാപ്പള്ളിയുമാണെന്ന് വെളിപ്പെടുത്തലുമായി സുഭാഷ് വാസു രംഗത്ത്. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ ഏറെ വിജയ പ്രതീക്ഷയുള്ളതായിരുന്നുവെന്നും എന്നാൽ അച്ഛനും മകനും കൂടി ഇലക്ഷന് സമയത്ത് പ്രവർത്തകരുടെ ആവേശം കെടുത്തുന്ന തരത്തിലുള്ള പ്രവർത്തനമാണ് കാട്ടി കൂട്ടിയതെന്നും സുഭാഷ് വാസു ആരോപിച്ചു.

നിയമസഭ തിരഞ്ഞെടുപ്പിലും ഇവർ ഇതേ നയം തന്നെയാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം ആരോപിച്ചു. തങ്ങളുടെ കൊള്ളരുതായ്മ്മകൾ മറ്റുള്ളവരുടെ മുൻപിൽ മറച്ചു വെക്കാനാണ് അച്ഛനും മകനും ശ്രമിക്കുന്നതെന്നും, ഇത്തരം പ്രവർത്തികൾ കാണിക്കുന്ന സാഹചര്യത്തിൽ തുഷാറിനെ എൻ ഡി എ കൺവീനർ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബിജെപി നേതൃത്വത്തിനു കത്തയയ്ക്കുമെന്നും സുഭാഷ് വാസു വ്യെക്തമാക്കി. സുഭാഷ് വാസുവും വെള്ളാപ്പള്ളിയും തമ്മിലുള്ള വാക്ക് തർക്കം അടുത്തിടെയായി രൂക്ഷമായതോടെ ഇരുവരും ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് മുന്നിട്ടു വരികയാണ്. വെള്ളാപ്പള്ളിയുടെ സാമ്പത്തിക ക്രമക്കേടുകൾ ഓരോന്നായി പുറത്ത് കൊണ്ടുവരുമെന്നും സുഭാഷ് വാസു പറഞ്ഞിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു