പൗരത്വ ബില്ലിനെക്കാൾ വലിയ ബില്ലുകൾ ഇനി വരാനിരിക്കുന്നതേയുള്ളൂ: അപ്പോൾ ഫസൽ ഗഫൂർ എന്തു ചെയ്യുമെന്ന് സംവിധായകൻ രാജസേനൻ

തിരുവനന്തപുരം: മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റ് ഫസൽ ഗഫൂർ നടത്തിയ വർഗീയ പരാമർശത്തിനു മറുപടി നൽകികൊണ്ട് സംവിധായകൻ രാജസേനൻ. പൗരത്വ ബില്ലിനേക്കാൾ വലിയ ബില്ലുകൾ ഇനി വരാനിരിക്കുന്നതേയുള്ളു എന്നും അപ്പോൾ ഫസൽ ഗഫൂർ എന്തു ചെയ്യുമെന്നും രാജസേനൻ ചോദിച്ചു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചത്. പൗരത്വനിയമം രാജ്യ നന്മയ്ക്ക് വേണ്ടി ഉള്ളതാണെന്നും, എനിക്കും ഒരുപാട് മുസ്ലിം സുഹൃത്തുക്കൾ ഉണ്ടെന്നും അവരാരും ഇത്തരത്തിലുള്ള രാജ്യ വിരുദ്ധ പരാമർശങ്ങൾ നടത്തുന്നില്ലെന്നും രാജസേനൻ വ്യക്തമാക്കി.

പൗരത്വഭേദഗതി നിയമം രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയും ഇവിടുത്തെ ഇസ്‌ലാമിന്റെയും ക്രിസ്ത്യാനിയുടെയും ഹിന്ദുവിന്റെയുമെല്ലാം സുരക്ഷയ്ക്കുവേണ്ടിയുള്ള ബില്ലാണിതെന്നും അദ്ദേഹം പറഞ്ഞു. കാശ്മീരിൽ ആർട്ടിക്കിൾ 370 പിൻവലിച്ചപ്പോൾ രാജ്യത്തിന്റെ സമാധാനം തകരുമെന്നും രാജ്യത്ത് കലാപം ഉണ്ടാകുമെന്നും പറഞ്ഞവർ നോക്കുക അവിടെ ഇപ്പോൾ യാതൊരു വിധത്തിലുള്ള ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലെന്നും രാജസേനൻ വ്യെക്തമാക്കി. ഫസൽ ഗഫൂർ അക്രമ രാഷ്ട്രീയത്തിനും തീവ്രവാദത്തെയും വഴികൾ ഉപേക്ഷിക്കണമെന്നും, തന്റെ ഒരു പഴയ സുഹൃത്ത് എന്ന നിലയിൽ ഫസൽ ഗഫൂർ നടത്തിയ ആ സ്റ്റേറ്റ്മെന്റ് പിൻവലിക്കണമെന്നും അതായിരിക്കും നല്ലതെന്നും രാജസേനൻ ആവശ്യപ്പെട്ടു.

Rajasenan AppuKuttan Nair यांनी वर पोस्ट केले सोमवार, २७ जानेवारी, २०२०