എൽഡിഎഫും യുഡിഎഫും കേരളത്തിൽ ഭീകരതയ്ക്ക് വളംവെച്ച് നൽകുകയാണെന്ന് പി കെ കൃഷ്ണദാസ്

മലപ്പുറം: എൽഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായ രീതിയിൽ വിമർശിച്ചുകൊണ്ട് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. ഇരുകൂട്ടരും പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ഭീകരതയ്ക്ക് വളം വെച്ച് നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ സംഘടനകൾ സാമുദായിക കലാപത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ നിയമത്തിന്റെ പേരിൽ നടത്താൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എസ് ഡി പി ഐയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും കലാപം നടത്താനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ പ്രതിപക്ഷവും ഭരണപക്ഷവും സപ്പോർട്ട് ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ സമൂഹത്തിൽ ഒറ്റപ്പെടുത്തൽ ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും, പലർക്കും ജോലി നിഷേധത്തിലേക്ക് വരെ കാര്യങ്ങൾ എത്തുന്നെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു