പൗരത്വ നിയമത്തിന്റെ പേരും പറഞ്ഞു എസ് ഡി പി ഐ അക്രമം അഴിച്ചുവിടാൻ ശ്രമിച്ചാൽ വെറുതെയിരിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ എസ്.ഡി.പി.ഐക്കാർ കേരളത്തിൽ മതസ്പർദ്ധയും ആക്രമണവും നടത്താൻ ശ്രമിച്ചാൽ അതുകണ്ടു സർക്കാരും പോലീസും വെറുതെയിരിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ മഹല്ല് കമ്മിറ്റികൾ നടത്തുന്ന പരിപാടിയിൽ എസ്.ഡി.പി.ഐക്കാർ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നത് ശ്രദ്ധക്കണമെന്നും ഇത്തരം സംഘങ്ങൾ പ്രക്ഷോപങ്ങളെ വഴിതിരിച്ചു വിടാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ പ്രധിഷേധിക്കുന്നവർക്കെതിരെ നടപടിയെടുക്കില്ലെന്നും, പ്രതിഷേധത്തിന്റെ പേരിൽ ആക്രമണം അഴിച്ചു വിടാൻ ശ്രമിക്കുന്നവരെ സർക്കാരും പോലീസും വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കൊല്ലം ചന്ദനത്തോപ്പിൽ നടന്ന ബിജെപിയുടെ ജനജാഗരണ മാർച്ചിന് നേരെ എസ്.ഡി.പി.ഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആക്രമണം അഴിച്ചു വിട്ടിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാകാം മുഖ്യമന്ത്രി നിയമസഭയിൽ ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്.